ജല ജീവൻ മിഷൻ: നിർവഹണ ഏജൻസിക്ക് ഓഫീസ് തുറന്നു

കേരള ഗ്രാമ നിർമാണ സമിതിയുടെ ഓഫീസിന്റെ ഉദ്ഘാടനം  പഞ്ചായത്ത് വൈസ്പ്രസിഡണ്ട് സാവിത്രി സദാനന്ദൻ നിർവഹിക്കുന്നു

പട്ടിക്കാട്: കേന്ദ്ര സർക്കാരിൻറെ സമ്പൂർണ്ണ കുടിവെള്ള പദ്ധതിയായ  ജലീവൻ മിഷന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് പാണഞ്ചേരി പഞ്ചായത്തിൽ തുടക്കമായി. നിർവഹണ ഏജൻസിയായ കേരള ഗ്രാമ നിർമാണ സമിതിയുടെ ഓഫീസിന്റെ ഉദ്ഘാടനം  പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവിത്രി  സദാനന്ദൻ നിർവഹിച്ചു. പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ അധ്യക്ഷത വഹിച്ചു. ഗ്രാമസഭകളിലൂടെ ഗുണഭോക്താക്കളെ കണ്ടെത്തി എല്ലാ വീടുകളിലും ശുദ്ധ ജലം എത്തിക്കുന്ന പദ്ധതിയാണ് ജല ജീവൻ മിഷൻ. പദ്ധതി ചെലവിൽ  കേന്ദ്രസർക്കാർ 50 ശതമാനവും സംസ്ഥാന സർക്കാർ 25 ശതമാനവും പഞ്ചായത്ത് 15 ശതമാനവും ഗുണഭോക്തൃവിഹിതം 10 ശതമാനവും
 

ഉൾപ്പെടുന്നു. പമ്പിങ് വഴി വെള്ളം വീട്ടിലേക്ക് എത്തിക്കുന്ന ടെക്‌നിക്കൽ വിഭാഗം കൈകാര്യം ചെയ്യുന്നത് വാട്ടർ അതോറിറ്റി ആണ്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ കൃഷിഭവൻ ലാബ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് ഗ്രാമ നിർമാണ സമിതിയുടെ ഓഫീസ് പ്രവർത്തിക്കുക. പരിപാടിയിൽ കേരള ഗ്രാമ നിർമ്മാണ സമിതി പ്രൊജക്ട് മാനേജർ സി.ആർ ജോയ് പദ്ധതി വിശദീകരണം നടത്തി. സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ കെ വി അനിത, സുബൈദ അബൂബക്കർ, വാർഡംഗം ബാബു തോമസ്, 
പദ്ധതി നിർവഹണ ടീമംഗങ്ങളായ എൽ റ്റീൻ മരിയ, ഉദയകുമാർ, കെ. സ്‌നേഹ എന്നിവരും പങ്കെടുത്തു.



Post a Comment

0 Comments