മുളയം. ദേശീയപാത വെട്ടിക്കലിൽ വാഹനമിടിച്ച് പരിക്കേറ്റ പശു ചത്തു. വെട്ടിക്കൽ സ്വദേശി ദീപക്കിന്റെ പശുവിനാണ് ഇന്നലെ വൈകീട്ട് ദേശീയപാതയിൽ വെച്ച് കണ്ടെയ്‌നൽ ലോറിയിടിച്ച് പരിക്കേറ്റത്. സമീപത്തെ പറമ്പിൽ നിന്നിരുന്ന പശു നായ്ക്കൾ ഓടിച്ചതിനെ തുടർന്ന് പരിഭ്രാന്തിയിലായി ദേശീയപാതയിലൂടെ ഇറങ്ങി ഓടുകയായിരുന്നു. ഈ സമയത്ത് പാലക്കാട് നിന്നും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഇടിച്ച് പശു റോഡിലേക്ക് തെറിച്ച് വീണു. റോഡിൽ വീണ് കിടന്ന പശുവിനെ ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ വാഹനത്തിൽ കയറ്റി മണ്ണുത്തി വെറ്ററിനറി ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
0 Comments