ആഭ്യന്തര വകുപ്പിനെതിരെ നോക്കുകുത്തി സ്ഥാപിച്ച് യൂത്ത് കോൺഗ്രസ്സിന്റെ പ്രതിഷേധ സമരം

മണ്ണുത്തിയിൽ യൂത്ത് കോൺഗ്രസ്സിന്റെ നോക്കുകുത്തി സമരം ഉദ്ഘാടനം ചെയ്ത് കെ.സി അഭിലാഷ് സംസാരിക്കുന്നു

മണ്ണുത്തി. ക്രമസമാധാന പാലനത്തിൽ സംസ്ഥാന സർക്കാർ പരാജയമാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ്സ് ഒല്ലൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണുത്തി പോലീസ് സ്‌റ്റേഷന് മുന്നിൽ നോക്കുകുത്തി സ്ഥാപിച്ച് പ്രതിഷേധ സമരം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി അഭിലാഷ് സമരം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പ് വൻ പരാജയമാണെന്നും  പോലീസിലെ നിർണ്ണായക സ്ഥാനങ്ങളിലെല്ലാം ആർ.എസ്.എസ് അനുകൂലികൾ ആണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോടെ തെളിഞ്ഞിരിക്കുകയാണെന്നും അഭിലാഷ് ആരോപിച്ചു. യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡണ്ട് ജിത്ത് ചാക്കോ അധ്യക്ഷത വഹിച്ചുഡിസിസി സെക്രട്ടറി എം.എൽ ബേബി, യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറിമാരായ  സുധീഷ് തട്ടിൽ,  അൾജോചാണ്ടി എന്നിവരും എം.യു മുത്തു, ടിറ്റോ തോമസ്, പ്രവീൺ രാജു, സന്ദീപ് സഹദേവൻ, ശ്രീജു സി എസ്, ജിസൻ സണ്ണി തുടങ്ങിയവരും പ്രസംഗിച്ചു. 





Post a Comment

0 Comments