പട്ടിക്കാട്. മുടിക്കോട് ശിവ ക്ഷേത്രത്തിലെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിച്ച ചുറ്റുമതിലിന്റെയും ക്ഷേത്ര കവാടങ്ങളുടെയും സമർപ്പണവും തിരുവാതിര ആഘോഷങ്ങളുടെ ഉദ്ഘാടനവും റവന്യൂ മന്ത്രി അഡ്വ. കെ രാജൻ നിർവഹിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് വി. നന്ദകുമാർ അധ്യക്ഷത വഹിച്ചു. ശബരിമലയുടെ ഒരു ഇടത്താവളമായി മുടിക്കോട് ശിവക്ഷേത്രത്തെ പ്രയോജനപ്പെടുത്താൻ കഴിയുമോ എന്ന കാര്യം പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ, ദേവസ്വം കമ്മീഷണർ എൻ ജ്യോതി, സെക്രട്ടറി പി.ഡി ശോഭന,
എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കെ.കെ മനോജ്, അസി. കമ്മീഷണർ വി. സ്വപ്‌ന, മുടിക്കോട് ശിവക്ഷേത്രം പ്രസിഡണ്ട് ഗോപിനാഥൻ താറ്റാട്ട്, സെക്രട്ടറി സി.ഡി രാജേഷ്, ട്രഷറർ മിനി ഭാസ്‌ക്കരൻ, ക്ഷേത്രം മേൽശാന്തി കെ.കെ രവിശങ്കർ നമ്പൂതിരി, രക്ഷാധികാരി ടി.ജി ലീലാകൃഷ്ണൻ, അശോകേശ്വരം ദേവസ്വം ഓഫീസർ ജി. ശ്രീരാജ്. ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റിയംഗങ്ങൾ എന്നിവരും പങ്കെടുത്തു. വിവിധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സന്നദ്ധ സേവനം ചെയ്തവരെ ചടങ്ങിൽ ആദരിച്ചു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ 32 ലക്ഷം രൂപയുടെ വാർഷിക ധന സഹായവും വിശ്വാസികളായ നാട്ടുകാരുടെ സംഭാവനകളും സമാഹരിച്ചാണ് ചുറ്റുമതിലിന്റെയും രണ്ട് ക്ഷേത്ര കവാടങ്ങളുടെയും നിർമ്മാണവും ക്ഷേത്ര മതിൽക്കെട്ടിനകത്ത് തറയോടുകൾ വിരിക്കുന്ന പ്രവർത്തികളും പൂർത്തീകരിച്ചത്.
0 Comments