മയിലാട്ടുംപാറയിൽ വഴിവിളക്കുകൾ കത്തുന്നില്ലെന്ന് പരാതി

പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് മയിലാട്ടുംപാറ വാർഡിൽ ഏറെ നാളുകളായി വഴിവിളക്കുകൾ കത്തുന്നില്ലെന്ന് പരാതി. ഇക്കാര്യം കാണിച്ച് വാർഡ് കോൺഗ്രസ്സ് കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. തകരാറിലായ സ്ട്രീറ്റ് ലൈറ്റുകൾ റിപ്പയർ ചെയ്ത് പ്രവർത്തനക്ഷമമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.  2015-20 കാലയളവിൽ തന്നെ മയിലാട്ടുംപാറ വാർഡിൽ ആവശ്യമായ എല്ലായിടത്തും വഴിവിളക്കുകൾ സ്ഥാപിച്ചിരുന്നതായും അവ പൂർണ്ണമായും പ്രവർത്തനക്ഷമമായിരുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.ഇപ്പോൾ കുറേ നാളുകളായി തകരാറിലാകുന്ന വഴിവിളക്കുകളുടെ റിപ്പയറിംഗ് നടക്കുന്നില്ല.  ഇഴജന്തുക്കളുടെ ഉപദ്രവം കൂടുതലുള്ള പ്രദേശമായതിനാൽ വഴിവിളക്കുകൾ അടിയന്തരമായി പ്രവർത്തന സജ്ജമാക്കണം. വഴിവിളക്കുകൾ കണ്ണടച്ചതോടെ പുലർകാലത്ത് വ്യായാമത്തിനായി നടക്കാൻ പോകുന്നവർ ബുദ്ധിമുട്ടിലായെന്നും പരാതിയിൽ പറയുന്നു.




Post a Comment

0 Comments