കുതിരാൻ രണ്ടാം തുരങ്കം: ഫയർ ആന്റ് സേഫ്റ്റി, ഇലക്ട്രിക്കൽ വർക്കുകൾ പുരോഗമിക്കുന്നു


കുതിരാൻ.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള ഫയർ ആന്റ് സേഫ്റ്റി ഉപകരണങ്ങൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഇതിനായുള്ള മെയിൻ പൈപ്പ് ലൈനിന്റെ വെൽഡിംഗ് പണികളാണ് നിലവിൽ നടക്കുന്നത്. തുടർന്ന് ഓരോ 50 മീറ്ററിലും ഓരോ ഹൈഡ്രന്റ് പോയിന്റുകളും ഫയർ ഹോസ് റീലുകളും സ്ഥാപിക്കുന്ന പണികൾ ആരംഭിക്കും. തുരങ്കത്തിനകത്ത് ഇരുപത്തി നാല് മണിക്കൂറും പ്രവർത്തിക്കുന്നതിന് ആവശ്യമായ ലൈറ്റുകളും എക്‌സ്‌ഹോസ്റ്റ് ഫാനുകളും സ്ഥാപിച്ചു തുടങ്ങി. 30 വാട്ട് 

മുതൽ 200 വാട്ട് വരെയുള്ള ലൈറ്റുകളാണ് വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുന്നത്. കൂടാതെ സെൻസറുകൾ വഴി പ്രവർത്തിക്കുന്ന എക്‌സ്‌ഹോസ്റ്റ് ഫാനുകളും ഉണ്ട്. ഇതുകൂടാതെ തുരങ്കത്തിനകത്തെ കാർബൺഡയോക്‌സൈഡിന്റെ അളവ്, പൊടിയുടെ സാന്നിധ്യം, കാറ്റിന്റെ ദിശയും വേഗതയും, താപനില തുടങ്ങിയവ അറിയുന്നതിനുള്ള സെൻസറുകൾ വരും ദിവസങ്ങളിൽ സ്ഥാപിക്കും. തുരങ്കത്തിന്റെ കിഴക്ക് ഭാഗത്തുള്ള കൺട്രോൾ സെന്ററുമായിട്ടാണ് ഈ സെൻസറുകളെ ബന്ധിപ്പിക്കുക. ലൈറ്റുകളും എക്‌സ്‌ഹോസ്റ്റ് ഫാനും സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ തുരങ്കത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് നിന്നും ആരംഭിച്ചു.



Post a Comment

0 Comments