ഗസ്റ്റ് അദ്ധ്യാപകന്റെ (ഇംഗ്ലീഷ്) ജോലി ഒഴിവ്
തൃശൂർ ചുവന്നമണ്ണ് വഴുക്കുമ്പാറയിലെ കോഴിക്കോട് സർവ്വകലാശാലയിലെ അഫിലിയേറ്റഡ് കോളേജ് ആയ ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഇംഗ്ലീഷ് ഡിപ്പാർട്ട്‌മെന്റിൽ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദത്തിൽ 60 % മാർക്കിന് മുകളിൽ ഉള്ളവർ മാത്രം അപേക്ഷിക്കുക അദ്ധ്യാപന പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. അദ്ധ്യാപന അഭിരുചിയുള്ള ജോലിയിൽ നിന്നും വിരമിച്ചവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.sngcollegevazhukumpara.org എന്ന വെബ്‌സൈറ്റിലോ 9496241004, 9072324336, 9072324335 എന്ന നമ്പറിലോ ബന്ധപ്പെടുക. Email ID: sncollegevazhukumpara@gmail.com.
ഈ മെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയ്യതി 20.12.2021 ആണ്.
വനിതാ ശിശു വികസന വകുപ്പിൽ ഒഴിവുകൾ
വനിതാ ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ജില്ലാ ഘടകങ്ങളായ 14 ചൈൽഡ് വെൽഫെയർ കമ്മിറ്റികളിലേക്കും 14 ജുവനൈൽ ജസ്റ്റിസ് ബോർഡുകളിലേക്കും 2022 മാർച്ചിൽ വരുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓരോ ജില്ലയിലുള്ള ചൈൽഡ് വെൽഫെയർ കമ്മിറ്റികളിൽ ചെയർപേഴ്‌സന്റെ ഒരു ഒഴിവും മെമ്പർമാരുടെ നാല് ഒഴിവുകളും ജുവനൈൽ ജസ്റ്റിസ് ബോർഡുകളിൽ സോഷ്യൽ വർക്കർ മെമ്പർമാരുടെ രണ്ട് ഒഴിവുകളും ഉണ്ട്. താല്പര്യമുള്ളവർ നിശ്ചിതഫോറത്തിലുള്ള അപേക്ഷകൾ ഡിസംബർ 24ന് വൈകീട്ട് 5 മണിക്ക് മുൻപായി വനിതാ ശിശു വികസന ഡയറക്ടർ, സംയോജിത ശിശു സംരക്ഷണ പദ്ധതി, ജയിൽ കഫെറ്റീരിയക്ക് എതിർവശം, പൂജപ്പുര, തിരുവനന്തപുരം 695012 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.
0 Comments