പട്ടിക്കാട്. പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്സിലെ വിവിധതരം ഫണ്ടുകളുടെ വിതരണം നടത്തി. ചിറക്കുന്ന് വാർഡിലെ തിരുവോണം അയൽക്കൂട്ട അംഗമായിരുന്ന മരണമടഞ്ഞ സാലി ഷിബുവിന്റെ ഇൻഷുറൻസ് തുകയായ 50,000 രൂപ വാർഡ് മെമ്പറും സിഡിഎസ് മെമ്പറുമായ ഷൈലജ വിജയകുമാറിനു കൈമാറി പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ ഫണ്ടുവിതരണം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയർപേഴ്‌സൺ ഉഷ മോഹനൻ അധ്യക്ഷത വഹിച്ചു. പലിശ സബ്‌സിഡി 1,792,132 (115 അയൽക്കൂട്ടം), മാച്ചിംഗ് ഗ്രാൻഡ് (29), 129,854 തീറ്റപ്പുൽ കൃഷി സബ്‌സിഡി 20,000 (4 പേർക്ക്), എസ്ടി കോർപ്പസ് ഫണ്ട്, എസ്ടി റിവോൾവിങ് ഫണ്ട് 90,000 (6 അയൽക്കൂട്ടം) എന്നീ തുകകളുടെ ചെക്കുകളാണ് കൈമാറിയത്. വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷർ, വാർഡ് മെമ്പർമാർ, സി ഡി എസ്, എഡിഎസ് അംഗങ്ങൾ, അയൽക്കൂട്ട അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
0 Comments