പീച്ചിയിൽ ബോട്ടണി വിദ്യാർഥികൾക്ക് ശിൽപശാല നടത്തി

ശിൽപശാലയിൽ പങ്കെടുത്തവർ
പീച്ചി. ആരണ്യകം നേച്ചർ ഫൗണ്ടേഷനും പീച്ചി വൈൽഡ് ലൈഫ് ഡിവിഷനും സംയുക്തമായി ബോട്ടണി വിദ്യാർഥികൾക്കായി പീച്ചി വന്യജീവി സങ്കേതത്തിന്റെ വിലങ്ങന്നൂരിലെ കേന്ദ്രത്തിൽ വെച്ച് ശിൽപശാല സംഘടിപ്പിച്ചു. കേരള വനഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ.ശ്യാം വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. കെഎഫ്ആർഐ മുൻ ഡയറക്ടറും ആരണ്യകം  ചെയർമാനുമായ ഡോ. പി.എസ്. ഈസ അധ്യക്ഷത വഹിച്ചു. ചെടികളുടെ തിരിച്ചറിയലും സംരക്ഷണമാർഗങ്ങളും എന്നീ വിഷയങ്ങളെ ആസ്പദമാക്കി നടന്ന ശിൽപശാലയിൽ വിവിധ കോളേജുകളിൽ നിന്നായി ബോട്ടണിയിൽ ബിരുദബിരുദാനന്തര പഠനം നടത്തുന്ന 25 വിദ്യാർഥികൾ പങ്കെടുത്തു. ഈ മേഖലയിലെ വിദഗ്ധർ നേതൃത്വം നൽകുന്ന മൂന്ന് ദിവസത്തെ പരിപാടിയിൽ പ്രഭാഷണങ്ങൾ, ഫീൽഡ് ഡെമോൺസ്‌ട്രേഷൻ, കെഎഫ്ആർഐ ഗാർഡനുകളിലേക്കുള്ള സന്ദർശനം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. പീച്ചി വൈൽഡ്‌ലൈഫ് വാർഡൻ പി. എം. പ്രഭു  കോഴിക്കോട് സാമൂതിരി കോളേജിലെ അസി. പ്രൊഫസർമാരായ ഡോ. കെ.പി. രാജേഷ്, ഡോ. മഞ്ജു സി. നായർ കെ.എഫ്.ആർ.ഐ.യിലെ ശാസ്ത്രജ്ഞൻ ഡോ. പി.സുജനപാൽ എന്നിവരും പങ്കെടുത്തു.



Post a Comment

0 Comments