കൂട്ടാല വാർഡ് മെമ്പർ സി.എസ് ശ്രീജുവിന്റെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി അധികൃതർക്ക് പരാതി നൽകുന്നു
കൂട്ടാല. ഒരാഴ്ചയായി പാണഞ്ചേരി പഞ്ചായത്തിലെ ഇമ്മട്ടിപറമ്പിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം ലഭിക്കുന്നില്ലെന്ന് കാണിച്ച് കൂട്ടാല വാർഡ് മെമ്പർ സി.എസ് ശ്രീജു വാട്ടർ അതോറിറ്റി അധികൃതർക്ക് പരാതി നൽകി. കൂട്ടാല വാർഡിൽ ഉൾപ്പെടുന്ന ഇമ്മട്ടിപ്പറമ്പിലെ 50 കുടുംബങ്ങളാണ് ഒരാഴ്ചയായി കുടിവെള്ളം കിട്ടാതെ ദുരിതത്തിലായത്. വാട്ടർ അതോറിറ്റിയുടെ ഈ അനാസ്ഥയ്ക്ക് ഉടനടി പരിഹാരം കണ്ടെത്തണമെന്നും, കുടിവെള്ള വിതരണം പുനസ്ഥാപിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബാബു തോമസ്, പഞ്ചായത്ത് അംഗം കെ.പി ചാക്കോച്ചൻ, കൂട്ടാല വാർഡ് വികസന സമിതി അംഗങ്ങളായ പ്രവീൺ രാജു, സജാദ് ഇബ്രാഹിം എന്നിവരും ഒപ്പമുണ്ടായിരുന്നു.
0 Comments