അപകടത്തിൽ മരണപ്പെട്ട സൈനികർക്ക് മഹിള കോൺഗ്രസ്സ് ആദരാഞ്ജലികളർപ്പിച്ചു

സൈനികർക്ക് ആദരാഞ്ജലികളർപ്പിച്ചുകൊണ്ട് മഹിള കോൺഗ്രസ്സ് ജില്ല പ്രസിഡണ്ട് ലീലാമ്മ തോമസ് സംസാരിക്കുന്നു

തൃശൂർ. ഹെലികോപ്റ്റർ അപകടത്തിൽ ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനൊപ്പം മരണപ്പെട്ട പൊന്നൂക്കര സ്വദേശി എ പ്രദീപ് ഉൾപ്പെടെയുള്ള മുഴുവൻ സൈനികർക്കും മഹിള കോൺഗ്രസ്സ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരാഞ്ജലികളർപ്പിച്ചു.  അയ്യന്തോൾ അമർ ജവാൻ കുടീരത്തിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് സൈനികരുടെ ചിത്രത്തിന് മുന്നിൽ ദീപം തെളിച്ചുകൊണ്ട് ജില്ല പ്രസിഡണ്ട് ലീലാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. സി.ബി ഗീത അധ്യക്ഷത വഹിച്ചു. മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സുബൈദ മുഹമ്മദ്, ബീനാ രവിശങ്കർ, ജില്ലാ വൈസ് പ്രസിഡന്റ് നിജി ജസ്റ്റിൻ, ജില്ലയിലെ മഹിള കോൺഗ്രസ്സ് നേതാക്കളായ സത്യഭാമ ടീച്ചർ, ബിന്ദു കുമാരൻ, അഡ്വ. സന്ധ്യ, ജോയ്‌സി, ഷീല, രാജലക്ഷ്മി, കുറുമാത്തു, ബീന, റീന ജോൺ, ലീന എന്നിവർ അനുശോചന പ്രസംഗങ്ങൾ നടത്തി. 



Post a Comment

0 Comments