പൂച്ചട്ടിയിൽ കോൺഗ്രസ്സ് നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് രാജേന്ദ്രൻ അരങ്ങത്ത് സംസാരിക്കുന്നു
നടത്തറ. വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് നടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂച്ചട്ടിയിൽ മാർച്ചും ധർണ്ണയും നടത്തി. മാർച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.സി അഭിലാഷ് ഉദ്ഘാടനം ചെയ്തു. കൊഴുക്കുള്ളിയിലെ താൽക്കാലിക കെട്ടിടത്തിന്റെ രണ്ടാം നിലയിൽ പരിമിതമായ സ്ഥലത്താണ് നടത്തറ വില്ലേജ് ഓഫീസ് ഇപ്പോൾ പ്രവർത്തിക്കുന്നത്. പൊതുജനങ്ങൾക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതിനാൽ പൂച്ചട്ടിയിൽ വില്ലേജ് ഓഫീസിന്റെ കെട്ടിട നിർമ്മാണം എത്രയും വേഗം പൂർത്തീകരിക്കണം എന്ന് കോൺഗ്രസ്സ് ആവശ്യപ്പെട്ടു. ധർണ്ണ കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജേക്കബ് പോൾ, ഡിസിസി ജനറൽ സെക്രട്ടറി എം.എൽ ബേബി, കെ എൻ വിജയകുമാർ, ബിന്ദു കാട്ടുങ്ങൽ, അനിൽ പൊറ്റെക്കാട്, എ സേതുമാധവൻ, ഇ.എസ് അനിരുദ്ധൻ, ജെയ്‌സൺ പി.സി, രാജേഷ് കുളങ്ങര, രാജീവ് മാരത്ത്, ഷേർലി മോഹൻ, ദീപ അനീഷ്, സരിത സജീവ്, മിനി വിനോദ്, ടി പി മാധവൻ, ജിനി ജോയ്, ജോയ്‌സൻ ആചാണ്ടി, ഗിരിജ മധു പൊതുവാൾ, ബെന്നി കദളിക്കാട്ടിൽ എന്നിവർ പങ്കെടുത്തു.
0 Comments