റേഷൻ കാർഡുകൾ എടിഎം കാർഡ് രൂപത്തിൽ: അപേക്ഷ ജനസേവന കേന്ദ്രങ്ങൾ വഴി


പട്ടിക്കാട്. പുസ്തക രൂപത്തിലുള്ള റേഷൻ കാർഡുകൾ ഇനി എടിഎം കാർഡിന്റെ രൂപത്തിലാക്കാൻ അനുമതിയായിട്ടുണ്ട്. എന്നാൽ നിലവിലെ പുസ്തക രൂപത്തിലുള്ള റേഷൻ കാർഡുകളുടെ കാലാവധി തുടരുമെന്നതിനാൽ പിവിസി കാർഡിന് ആവശ്യക്കാർ മാത്രം അപേക്ഷിച്ചാൽ മതിയാകും. ജനസേവന കേന്ദ്രങ്ങൾ വഴിയാണ് അപേക്ഷിക്കേണ്ടത്. പ്രിന്റിങ് ചാർജ് അടക്കം 65 രൂപയാണു നിരക്ക്. സർക്കാരിനു പ്രത്യേക ഫീസ് നൽകേണ്ടതില്ല. ഉപഭോക്താവിന്റെ പേരും ഫോട്ടോയും പ്രാഥമിക വിവരങ്ങളും അടങ്ങുന്നതാണ് പുതിയ കാർഡ്.


Post a Comment

0 Comments