കാണാതായ കുട്ടിയെ കണ്ടെത്തി


തൃശൂർ. മൂർക്കനിക്കരയിൽ നിന്ന് കാണാതായ തെക്കൂട്ട്പാറയ്ക്കൽ ഗോവിന്ദൻകുട്ടിയുടെ മകൻ സഞ്ജയിനെ തൃശൂരിൽ വെച്ച് കണ്ടെത്തി. തൃശൂർ സിഎംഎസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയായ  സഞ്ജയ് ഇന്ന് പുലർച്ചെയാണ് വീടുവിട്ടിറങ്ങിയത്. ഉച്ചയ്ക്ക് തൃശൂർ  സ്വരാജ് റൗണ്ടിലെ ഷോപ്പിംഗ് മാളിന് മുന്നിൽ വെച്ച്  തൃശൂർ  ഈസ്റ്റ്  പോലീസാണ് കുട്ടിയെ കണ്ടെത്തി  രക്ഷകർത്താക്കളെ ഏൽപ്പിച്ചത്.



Post a Comment

0 Comments