പീച്ചി. വനിത ശിശു വകുപ്പ് സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി പീച്ചി ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ കുട്ടികളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനായാണ് വനിത ശിശു വികസന വകുപ്പ് 'ഓറഞ്ച് ദ വേൾഡ് ക്യാമ്പയിൻ' എന്ന പേരിൽ പ്രചാരണം സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള പ്രചാരണ പ്രവർത്തനങ്ങളും വിവിധ മത്സരങ്ങളും സ്‌കൂളുകളിൽ നടത്തുന്നുണ്ട്. ബാലപീഡനം, സ്ത്രീകൾക്കു നേരിടേണ്ടി വരുന്ന ഗാർഹിക പീഡനങ്ങൾ പെൺകുട്ടികൾക്കു നേരിടേണ്ടി വരുന്ന വിവേചനങ്ങൾ എന്നിവയ്‌ക്കെതിരെ ബോധവൽക്കരണം നടത്തുന്നതിന് അധ്യാപകരുടെയും പിടിഎ യുടെയും സഹകരണത്തോടെ വിദ്യാർത്ഥികൾ പോസ്റ്റർ പ്രദർശനം, നാടകം, ഏകാഭിനയം, ഫ്‌ലാഷ്മോബ് എന്നീ പരിപാടികൾ സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് കെ.എം ഡെയ്‌സി, പിടിഎ പ്രസിഡണ്ട് പി.ഡി വിൻസന്റ്, അധ്യാപകർ, പിടിഎ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. പീച്ചി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ സൗജന്യ അവധിക്കാല കോച്ചിംഗ് ക്യാമ്പിന്റെ ഭാഗമായി ഫുട്‌ബോൾ, നീന്തൻ, ബാഡ്മിന്റൺ, വോളീബോൾ എന്നീ ഇനങ്ങളിൽ ഡിസംബർ രണ്ടാം വാരം മുതൽ പരിശീലനം ആരംഭിക്കുമെന്നും സ്‌കൂളധികൃതർ അറിയിച്ചു.
0 Comments