തകരാറിലായ വാഹനം ക്രെയിൻ ഉപയോഗിച്ച് മാറ്റുന്നു
കുതിരാൻ. ഒന്നാം തുരങ്കത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് മിനി ലോറി തകരാറിലായത് വഴക്കുംപാറ ഭാഗത്ത് ഗതാഗതക്കുരുക്കിന് ഇടയാക്കി. തൃശൂർ ഭാഗത്ത് നിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി തുരങ്കമുഖത്ത് എത്തുന്നതിന് 200 മീറ്റർ മുൻപ് ഒറ്റവരി പാതയിൽ തകരാറിലാവുകയായിരുന്നു. തുടർന്ന് തൃശൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ തുരങ്കത്തിന് മുൻപായി പഴയ റോഡിലേക്ക് പ്രവേശിക്കുന്ന രീതിയിൽ ഗതാഗതം തിരിച്ച് വിടുകയായിരുന്നു. അതിനാൽ വലിയ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സാധിച്ചു. തുരങ്കമുഖത്ത് ഉണ്ടായിരുന്ന ക്രെയിൻ ഉപയോഗിച്ച് തകരാറിലായ വാഹനം നീക്കിയതിന് ശേഷം പാലക്കാട് ഭാഗത്തേക്കുള്ള ഗതാഗതം തുരങ്കത്തിലൂടെ പുനരാരംഭിച്ചു.
0 Comments