പട്ടിക്കാട്. ഒരപ്പൻ കെട്ടിലെ കയത്തിൽ വീണ് ഗുരുതരമായി പരിക്കേറ്റ് തൃശൂർ ജൂബിലിമിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. മണ്ണുത്തി പുറത്തൂർപള്ളിക്കുന്നത്ത് പി.ഡി ഷാജുവിന്റെ മകൾ ഡാരീസ് (16)ആണ് മരണത്തിന് കീഴടങ്ങിയത്. പുതുവത്സര തലേന്നായ ഇന്ന് പാലക്കാടുനിന്നും എത്തിയ ബന്ധുക്കൾക്കൊപ്പം ഒരപ്പൻകെട്ട് സന്ദർശിക്കാൻ എത്തിയതായിരുന്നു. ഡാരീസിനൊപ്പം കയത്തിലേക്കുവീണ റയാൻ ജോസഫ് (5) അപകടനില തരണം ചെയ്തു. ഇന്ന്
നാലരയോടെയാണ് അപകടമുണ്ടായത്.കുട്ടികൾ കളിക്കുന്നതിനിടെ കാൽ വഴുതി കയത്തിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവരുടെ കരച്ചിൽ കേട്ട് പരിസരത്തുണ്ടായിരുന്നവർ ഒടിയെത്തി കയത്തിൽ നിന്നും കുട്ടികളെ കയറ്റിയെങ്കിലും പെൺകുട്ടിയുടെ അവസ്ഥ ഗുരുതരമായിരുന്നു. ഉടൻതന്നെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃശൂർ നിർമ്മലമാതാ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ഡാരീസ്. അമ്മ: ഗ്രീൻസ്, സഹോദരൻ: ഡെനീസ്.
0 Comments