കണ്ണാറ. ഒരപ്പൻകെട്ടിലെ കയത്തിൽ വീണ രണ്ടു കുട്ടികളിൽ പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. 14 വയസ്സുകാരി ഡാരീസ് ആണ് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നത്. ഒപ്പം കയത്തിൽ വീണ റയാൻ ജോസഫ് (5) അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. ഒരപ്പൻ കെട്ടിൽ ഇന്ന് നാലരയോടെയാണ് അപകടമുണ്ടായത്. മണ്ണുത്തിയിൽ നിന്നും വന്ന രണ്ടു കുടുംബങ്ങളാണ് ഉച്ചകഴിഞ്ഞ് ഒരപ്പൻകെട്ട്
സന്ദർശിക്കാൻ എത്തിയത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന കുട്ടികൾ കളിക്കുന്നതിനിടെ കാൽ വഴുതി കയത്തിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവരുടെ കരച്ചിൽ കേട്ട് പരിസരത്തുണ്ടായിരുന്നവർ ഒടിയെത്തി കയത്തിൽ നിന്നും കുട്ടികളെ കയറ്റുകയായിരുന്നു. ഉടൻതന്നെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പീച്ചി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
0 Comments