ഒരപ്പൻകെട്ടിലെ അപകടമരണം: ജാഗ്രത വേണമെന്ന് നാട്ടുകാർ


കണ്ണാറ. ഒരപ്പൻകെട്ടിൽ വെള്ളിയാഴ്ച വൈകീട്ടുണ്ടായ അപകടത്തിൽ മണ്ണുത്തി സ്വദേശിനിയായ ഡാരിസ് മരിച്ച സംഭവത്തെത്തുടർന്ന് പ്രദേശവാസികളും സങ്കടത്തിലായി. കഴിഞ്ഞ ചില മാസങ്ങളായി നിരവധി അപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. നാട്ടുകാരുടെയും ചില വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും സമയോചിതമായ ഇടപെടലിനെ തുടർന്നാണ് ഇവരെല്ലാം രക്ഷപെട്ടിട്ടുള്ളത്. എന്നാൽ പ്രദേശത്ത് അപകടമരണം ആദ്യമായിട്ടാണെന്ന് നാട്ടുകാർ പറയുന്നു. മുന്നറിയിപ്പ് ബോർഡുകൾ
 

സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾ പലപ്പോഴും ഇവയൊന്നും വകവെക്കാറില്ലെന്ന് വാർഡ് മെമ്പർ രേഷ്മ സജീഷ് പറഞ്ഞു. ഒരപ്പൻകെട്ടിലെ തടയണക്ക് ശേഷം വെള്ളം താഴേക്ക് ഒഴുകിയെത്തുന്ന ഭാഗത്താണ് അപകട സാധ്യത കൂടുതൽ ഉള്ളത്. ഇവിടെ പാറകൾക്കിടയിൽ വലിയ ഗർത്തം രൂപപ്പെട്ടിട്ടുള്ള ഭാഗമുണ്ട്. ഇതറിയാതെ ഇതിലൂടെ നടന്നു നീങ്ങുന്നവരും മിനുസമേറിയ പാറയിൽ തെന്നി വീഴുന്നവരുമാണ് അപകടത്തൽ പെടുന്നത്. ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾ ഇനിയെങ്കിലും ജാഗ്രത പാലിക്കണമെന്നും പ്രദേശവാസികൾ നൽകുന്ന മുന്നറിയിപ്പുകൾ പാലിക്കണമെന്നും വാർഡ് മെമ്പറും നാട്ടുകാരും പറഞ്ഞു.



Post a Comment

0 Comments