എഐവൈഎഫ് തൃശ്ശൂർ ജില്ലാ സെക്രട്ടറി പ്രസാദ് പാറേരി
ജയപ്രകാശ് അനുസ്മരണ പ്രഭാഷണം നടത്തുന്നു
ജയപ്രകാശ് അനുസ്മരണ പ്രഭാഷണം നടത്തുന്നു
പട്ടിക്കാട്. എഐവൈഎഫ് പാണഞ്ചേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന ജയപ്രകാശിന്റെ രക്തസാക്ഷിത്വ ദിനാചരണം നടത്തി. പട്ടിക്കാട് തമ്പുരാട്ടിപ്പറമ്പിൽ വെച്ച് നടന്ന പരിപാടിയിൽ എഐവൈഎഫ് തൃശ്ശൂർ ജില്ലാ സെക്രട്ടറി പ്രസാദ് പാറേരി പതാക ഉയർത്തി. എഐവൈഎഫ് മണ്ഡലം പ്രസിഡണ്ട് ജിനേഷ് പീച്ചി പ്രസംഗിച്ചു. മേഖല പ്രസിഡണ്ട് അശ്വിൻ പൂത്തോപറമ്പിൽ, ഷിജോൺ പട്ടിക്കാട് പ്രസാദ് വഴുക്കുംപാറ, വിശ്വനാഥൻ, ജയപ്രകാശ്, അഖിൽ തുടങ്ങിയവർ പങ്കെടുത്തു. വാണിയമ്പാറയിൽ നടന്ന പരിപാടിയിൽ എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം സനിൽ വാണിയമ്പാറയും, ചെമ്പൂത്രയിൽ മണ്ഡലം പ്രസിഡണ്ട് ജിനേഷ് പീച്ചിയും പതാക ഉയർത്തി.
0 Comments