പട്ടിക്കാട്. പീച്ചിയിൽ പുതിയ ഐടിഐ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രി കെ രാജന്റെ നേതൃത്വത്തിൽ ആദ്യഘട്ട ആലോചന യോഗം ചേർന്നു. അടുത്ത വർഷം തന്നെ നാല് ട്രേഡ് കോഴ്‌സുകൾ ആരംഭിക്കാനും ഐടിഐസ്ഥാപിക്കുന്നതിനു വേണ്ട ഒരേക്കർ സ്ഥലം കണ്ടെത്തുന്നതിന് യോഗം തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പ് ഐടിഐ ആരംഭിക്കുന്നതായി അറിയിച്ചിട്ടുണ്ട്. ഇതിന് ആവശ്യമായ സ്ഥലം ഒരുക്കി കൊടുക്കുകയാണ് പാണഞ്ചേരി
പഞ്ചായത്തിന്റെയും ജനപ്രതിനിധികളുടെയും ചുമതലയെന്നും താൽക്കാലികമായി വാടക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ രവി, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ, ജില്ല പഞ്ചായത്തംഗം കെ.വി സജു, അജിമോൻ എ.ബി, നെന്മാറ ഐടിഐ പ്രിൻസിപ്പാൽ, ആബിദ കെ.എ, ചാലക്കുടി ഐടിഐ പ്രിൻസിപ്പൽ ജനാർദ്ദനൻ വി.വി, ജനപ്രതിനിധികൾ, പഞ്ചായത്തിലെ ഉദ്യോഗസ്ഥർ, തുടങ്ങിയവർ ആലോചന യോഗത്തിൽ പങ്കെടുത്തു.
0 Comments