വിലങ്ങന്നൂർ. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വിലങ്ങന്നൂർ വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. വാർഡ് മെമ്പർ ഷൈജു കുരിയൻ കേക്ക് മുറിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു. നാടിന്റെ വികസന പ്രവർത്തനത്തിൽ പങ്കാളികളാകാൻ തുടർന്നും തൊഴിലുറപ്പു തൊഴിലാളികൾക്ക് കഴിയട്ടേ എന്ന് ഷൈജു കുരിയൻ ആശംസിച്ചു. തൊഴിലുറപ്പ് മേറ്റ് രമ ശശീധരന്റെ അധ്യക്ഷതയിൽ നടന്ന ആഘോഷ പരിപാടികളിൽ വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ പങ്കെടുത്തു.
0 Comments