വാർഡംഗം ആയതിന്റെ വാർഷികത്തിൽ നിർധന കുടുംബത്തിന് സഹായമെത്തിച്ച് ഷൈജു കുരിയൻ


രവികുമാറിന്റെ ഭാര്യയ്ക്ക് ഷൈജു കുരിയൻ ഗ്യാസ് കണക്ഷനും സ്റ്റൗവും  കൈമാറുന്നു

വിലങ്ങന്നൂർ.  വാർഡംഗമായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ വാർഷിക ദിനത്തിൽ ഒരു നിർധന കുടുംബത്തിന് സഹായമെത്തിച്ച് വ്യത്യസ്തനാവുകയാണ് പാണഞ്ചേരി പഞ്ചായത്ത് വിലങ്ങന്നൂർ 15-ാം വാർഡ് മെമ്പർ ഷൈജു കുരിയൻ. പായ്ക്കണ്ടത്ത് വാടകക്ക് താമസിക്കുന്ന കീരംപാറയിൽ രവികുമാറിനും  കുടുംബത്തിനും ഗ്യാസ് കണക്ഷനും സ്റ്റൗവും വാങ്ങി നൽകിയാണ് വാർഷികം ആഘോഷിച്ചത്. ടാപ്പിംഗ് തൊഴിലാളിയായിരുന്ന രവികുമാറിന്റെ ഒരു കാൽ അസുഖത്തെ തുടർന്ന് മുറിച്ചു നീക്കിയിരുന്നു. ഒമ്പതാം ക്ലാസ്സിൽ പഠിക്കുകയായിരുന്ന ഒരു മകൾ 4 മാസം മുമ്പ് കൊവിഡ് ബാധിച്ച് മരിച്ചു. ഒമ്പതിലും ആറിലും പഠിക്കുന്ന രണ്ട് മക്കൾ കൂടിയുണ്ട്. ലൈഫ് മിഷനിൽ വീട് പാസ്സായിട്ടുണ്ടെങ്കിലും സ്വന്തമായി ഭൂമിയില്ലാത്തതാണ് 

പ്രതിസന്ധി. രവികുമാറിന് വീട് നിർമ്മിക്കാനായി മൂന്ന് സെന്റ് സ്ഥലം തിരയുകയാണ് വാർഡ് മെമ്പറും കൂട്ടരും. വാർഡ്‌മെമ്പറായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പും പൊതു പ്രവർത്തനത്തിൽ സജീവമായിരുന്നു ഷൈജു കുരിയൻ. കൊവിഡ് കാലത്ത് ജനങ്ങൾക്ക് ആവശ്യമായ മരുന്നുകളും ഭക്ഷ്യവസ്തുക്കളുമൊക്കെ എത്തിക്കുന്നതിന് വിവിധ പദ്ധതികൾ നടപ്പാക്കി. ഒരു ജനപ്രതിനിധി എന്ന നിലയിൽ വാർഡിൽ നടപ്പാക്കേണ്ട വികസനപ്രവർത്തനങ്ങൾക്ക് ഉപരിയായി ഷൈജു കുരിയൻ നടത്തിയ പ്രവർത്തനങ്ങൾ നിരവധിയാണ് എന്ന് നാട്ടുകാർ  അഭിപ്രായപ്പെടുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് എം.കെ ശിവരാമൻ, കെ.കെ കുമാരൻ, ബി.എസ് എഡിസൺ, സൂസി തോമസ്, ഷിബു പീറ്റർ, സജി താന്നിക്കൽ, ഷാജി പീറ്റർ, കെ.സി ചാക്കോ, ബാബു വള്ളംകുള തോമസ് ദാനിയേൽ, പത്രോസ് ചക്കാലക്കൽ, ദേവസിക്കുട്ടി, രമ ശശിധരൻ, മേരി ചാണ്ടി, പി.ആർ പ്രദീപ്, സ്‌കറിയ പൊങ്ങണത്ത്, എന്നിവരും പങ്കെടുത്തു.




Post a Comment

0 Comments