സ്‌നേഹാലയത്തിൽ സ്‌നേഹസമ്മാനങ്ങൾ നൽകി ജീവൻ ജ്യോതി സ്‌കൂൾ


പട്ടിക്കാട്.
ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി താളിക്കോട് ജീവൻ ജ്യോതി പബ്ലിക് സ്‌കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പട്ടിക്കാട് സ്‌നേഹാലയത്തിലെ റീഹാബിലിറ്റേഷൻ സെന്ററിന്റെ കുട്ടികൾക്ക് സ്‌നേഹസമ്മാനങ്ങൾ നൽകി. സ്‌കൂൾ മാനേജർ സിസ്റ്റർ ലിന്റ സെബാസ്റ്റിയൻ, പ്രിൻസിപ്പാൾ സിസ്റ്റർ പി.സി സിബി എന്നിവർ ചേർന്ന് റീഹാബിലിറ്റേഷൻ സെന്റർ മാനേജർ ബ്രദർ പോളി തൃശ്ശോക്കാരന് സമ്മാനങ്ങൾ കൈമാറി. വിദ്യാർത്ഥികൾ കൊണ്ടുവന്ന വിവിധ ഭക്ഷ്യവസ്തുക്കൾ, പലചരക്ക് സാധനങ്ങൾ തുടങ്ങിയവയാണ് സ്‌നേഹസമ്മാനമായി നൽകിയത്. സിസ്റ്റർ സെലിൻ, സിസ്റ്റർ സുജാത, സ്റ്റാഫ് സെക്രട്ടറി മാർട്ടിൻ പോൾ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. 
സ്‌കൂളിൽ നടന്ന ക്രിസ്തുമസ് ആഘോഷ പരിപാടിയിൽ ചിറക്കാക്കോട് സെന്റ് മേരീസ് ചർച്ച് വികാരി ഫാ. സിറിയക്ക് ചാലിശ്ശേരി വിദ്യാർത്ഥികൾക്ക് ക്രിസ്തുമസ് സന്ദേശം നൽകി. സ്‌കൂൾ അങ്കണത്തിൽ നടന്ന ആഘോഷ പരിപാടിയിൽ പി.റ്റി.ഡബ്യൂ.എ പ്രസിഡന്റ് റെജി വി. മാത്യു ആശംസകളർപ്പിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.



Post a Comment

0 Comments