കോൺഗ്രസ്സ് വിലങ്ങന്നൂർ വാർഡ് കമ്മിറ്റി നടത്തിയ പി.ടി തോമസ് അനുസ്മരണം
വിലങ്ങന്നൂർ. കോൺഗ്രസ്സിന്റെ വർക്കിംഗ് പ്രസിഡണ്ടും മുൻ എംപിയും തൃക്കാക്കര എംഎൽഎയുമായിരുന്ന പി.ടി തോമസ്സിന്റെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് കോൺഗ്രസ്സ് വിലങ്ങന്നൂർ വാർഡ് കമ്മിറ്റി അനുസ്മരണയോഗം നടത്തി. മുതിർന്ന കോൺഗ്രസ്സ് നേതാവ് എം.കെ ശിവരാമൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറിയും വാർഡ് മെമ്പറുമായ ഷൈജു കുരിയൻ അധ്യക്ഷത വഹിച്ചു. സമൂഹ നന്മക്ക് വേണ്ടി നിലപാടുകളിൽ ഉറച്ചു നിന്ന വ്യക്തിത്വമായിരുന്നു പി.ടി തോമസ് എന്ന് ഷൈജു കുരിയൻ പറഞ്ഞു. ഷിബുപോൾ, കെ.എം കുമാരൻ, ബി.എസ് എഡിസൺ, സജി താന്നിക്കൽ, ഷാജി പീറ്റർ, കെ.സി ചാക്കോ, സജി ആഡ്രൂസ് എന്നിവർ അനുശോചന പ്രസംഗങ്ങൾ നടത്തി.
0 Comments