പട്ടിക്കാട്. ഏതു പ്രതികൂല സാഹചര്യത്തിലും തന്റെ ആദർശത്തിൽ ഉറച്ചു നിന്ന് അഭിപ്രായം ഉറക്കെ പറയാൻ മടിക്കാത്ത പൊതു പ്രവർത്തകനായിരുന്നു പി.ടി തോമസ് എന്ന് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.സി അഭിലാഷ് അനുസ്മരിച്ചു. പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടിക്കാട് സംഘടിപ്പിച്ച പി.ടി തോമസ് അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2018 സെപ്തംബറിൽ ദേശീയപാത സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ അനിശ്ചിത കാല സമരത്തിന്റെ
ഭാഗമായി പി.ടി തോമസ് പട്ടിക്കാട് സമര പന്തലിൽ എത്തിയ കാര്യവും അഭിലാഷ് അനുസ്മരിച്ചു. അനിശ്ചിതകാല സമരത്തിന്റെ ഏഴാം ദിവസത്തെ പരിപാടികൾ ഉദ്ഘാടനം ചെയ്തത് തൃക്കാക്കര എംഎൽഎ ആയിരുന്ന പി.ടി തോമസ് ആയിരുന്നു. അനുസ്മരണ യോഗത്തിന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.പി ചാക്കോച്ചൻ അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം ലീലാമ്മ തോമസ്, ബ്ലോക്ക് വൈസ് പ്രസിഡണ്ട് സി.വി ജോസ്, റോയ് തോമസ്, പി.ജി ബേബി, കെ എം പൗലോസ്, പി പി റെജി, എ.സി മത്തായി, ടി.പി ജോൺ, സാബു മുടിക്കോട്, കെ.എസ് പരമേശ്വരൻ, ഇടശ്ശേരി ബിനോയ്, ജോർജ്, തിമോത്തി പാർലിസ്, പ്രേമൻ പട്ടിക്കാട്, കെ.സി അബി, പൈലി എന്നിവർ നേതൃത്വം നൽകി.
0 Comments