മണ്ണുത്തി. ഹെലികോപ്റ്റർ അപകടത്തിൽ രാജ്യത്തിന് നഷ്ടപ്പെട്ടത് ധീരരായ പടയാളികളെയാണെന്ന് മുൻ എംഎൽഎ എം.പി വിൻസെന്റ് പറഞ്ഞു. ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനും മറ്റു സൈനികർക്കും ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണുത്തി മഹാത്മാ സ്‌ക്വയറിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ സി അഭിലാഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാനം വിറങ്ങലിച്ചു നിന്ന പ്രളയ കാലത്ത് ദുരിതാശ്വാസ
പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു നമ്മുടെ നാട്ടുക്കാരൻ കൂടിയായ എ. പ്രദീപ് എന്ന വ്യോമസേനാ ഉദ്യോഗസ്ഥൻ കാരുണ്യത്തിന്റെ കരുതലായിരുന്നു എന്ന് അധ്യക്ഷപ്രസംഗത്തിൽ കെ സി അഭിലാഷ് പറഞ്ഞു. ഡിസിസി ജനറൽ സെക്രട്ടറിമാരായ എം.എൽ ബേബി, കെ.കെ ബാബു, ബൈജു വർഗീസ്, ലീലാമ്മ തോമസ്, എം.യു മുത്തു, ബാബു തോമസ്, കെ.പി ചാക്കോച്ചൻ, അഡ്വ.എസ് അജി, ഷിബു പോൾ, ടി.എസ് മനോജ് കുമാർ, സി.വി ജോസ്, ബെന്നി തുളികുളം, റോയ് തോമസ്, ബെന്നി കദളികാട്ടിൽ, സണ്ണി വാഴപ്പള്ളി, പ്രവീൺ രാജു, രാജേഷ് കുളങ്ങര, എം.ജി രാജൻ, കെ.എം പൗലോസ്, എം.എം ബഷീർ, വിബിൻ മുക്കാട്ടുക്കര, റീന ജോൺ, ജോൺസൺ കുന്നത്ത്പറമ്പിൽ, ടോമി കമ്പനിപ്പടി എന്നിവർ സംസാരിച്ചു.
0 Comments