തമ്പുരാട്ടിപറമ്പിൽ വയോജന ക്ലബ്ബ് വാർഷിക ആഘോഷവും രോഗ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു.


പട്ടിക്കാട്. തമ്പുരാട്ടിപറമ്പ് അങ്കണവാടിയിൽ വെച്ച് തളിർ വയോജന ക്ലബിന്റെ വാർഷിക ആഘോഷവും ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം അനീഷ് മേക്കര അദ്ധ്യക്ഷനായിരുന്നു.
ക്ലബ്ബിലെ മുതിർന്ന അംഗം ശാരദയെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊന്നാടയണിയിച്ച് ആദരിച്ചു. തുടർന്ന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രഷർ, ഷുഗർ എന്നീ ജീവിത ശൈലീ രോഗങ്ങളുടെ പരിശോധന നടത്തി. ഹെൽത്ത് ഇൻസ്‌പെക്ടർ ജോർജ്കുട്ടി, പീച്ചി എഎസ്‌ഐ ഷാജു, രുഗ്മണി പട്ടിയിൽ, ഓമന, മെജോ, സോമൻ കൊളപ്പാറ, വിജയൻ മേട്ടുംപുറത്ത്, മേരി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.



Post a Comment

0 Comments