വാണിയമ്പാറ. ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട വ്യോമസേനയിലെ ജൂനിയർ വാറന്റ് ഓഫീസറും പൊന്നൂക്കര സ്വദേശിയുമായ എ പ്രദീപിന് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ആദരാഞ്ജലികളർപ്പിച്ചു. ജില്ല അതിർത്തിയായ വാണിയമ്പാറയിൽ വെച്ച് പ്രദീപിന്റെ ഭൗതിക ശരീരം ജില്ല ഭരണകൂടം ഏറ്റുവാങ്ങിയ വേളയിലാണ് പഞ്ചായത്ത് വൈസ്പ്രസിഡണ്ട് സാവിത്രി സദാനന്ദന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണസമിതിയംഗങ്ങൾ സൈനികന് ആദരാഞ്ജലികളർപ്പിച്ചത്. സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ ഇ.ടി ജലജൻ, കെ.വി അനിത, സുബൈദ അബൂബക്കർ, മറ്റ് ഭരണസമിതിയംഗങ്ങൾ എന്നിവരെ കൂടാതെ രാഷ്ട്രീയ നേതാക്കളായ മാത്യു നൈനാൻ, കെ.സി അഭിലാഷ്, സനിൽ വാണിയമ്പാറ, വിവിധ രാഷ്ട്രീ പാർട്ടി പ്രതിനിധികൾ, പ്രവർത്തകർ തുടങ്ങിയവരും പങ്കെടുത്തു.
0 Comments