പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് 23-ാം വാർഡ് മുടിക്കോടിലെ വീട്ടു നികുതി അടയ്ക്കുന്നതിന് താളിക്കോട് അങ്കണവാടിയിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളതായി വാർഡ് മെമ്പർ ആരിഫ റാഫി അറിയിച്ചു. ഡിസംബർ 9 വ്യാഴാഴ്ച രാവിലെ 11 മണി മുതൽ 2.30 വരെയാണ് നികുതി അടയ്ക്കാനുള്ള സമയം. മഴക്കെടുതിയുടെയും കൊവിഡ് പ്രതിസന്ധിയുടെയും പശ്ചാത്തലത്തിൽ യാത്രകൾ പരമാവധി ഒഴിവാക്കാനും ജനങ്ങളുടെ സുരക്ഷിതത്വവും കണക്കിലെടുത്താണ് അങ്കണവാടിയിൽ സൗകര്യം ഒരുക്കിയിരിക്കുന്നതെന്നും എല്ലാവരും സഹകരിക്കണമെന്നും വാർഡ് മെമ്പർ അറിയിച്ചു.
0 Comments