പൊടിശല്യം രൂക്ഷം: പ്രതിഷേധവുമായി പീച്ചിറോഡ് ജങ്ഷനിലെ ഓട്ടോ തൊഴിലാളികളും വ്യാപാരികളും

പട്ടിക്കാട്. പീച്ചിറോഡ് ജങ്ഷനിലെ അടിപ്പാതയുടെ നിർമ്മാണത്തെ തുടർന്ന് പ്രദേശത്ത് ഉയരുന്ന പൊടിശല്യത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഓട്ടോ തൊഴിലാളികളും വ്യാപാരികളും രംഗത്തെത്തി. പീച്ചിറോഡ് ജങ്ഷനിലെയും ഹൈവേ ജങ്ഷനിലെയും അടിപ്പാതകളുടെ ഇടയിലുള്ള ഭാഗം മണ്ണിട്ട് നികത്തുന്ന പണികളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സാധാരണ നിലയിൽ ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ ടാങ്കർ ലോറികളിൽ വെള്ളം കൊണ്ടുവന്ന് സമീപത്തെ റോഡുകളും പണികൾ നടക്കുന്ന സ്ഥലവും നനക്കാറുള്ളതാണ്. എന്നാൽ ഇത്തരം മുൻകരുതലുകൾ ഒന്നും 

ഇല്ലാതെയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഈ ഭാഗത്ത് നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചത്. പ്രത്യേകിച്ച് കാറ്റ്കാലം കൂടി ആയതിനാൽ പ്രദേശത്തെ ആശുപത്രിയിലും, വ്യാപാര സ്ഥാപനങ്ങളിലും, വീടുകളിലും പൊടിശല്യം രൂക്ഷമായിരിക്കുകയാണ്. പലതവണ പരാതിപ്പെട്ടെങ്കിലും അധികൃതർ ഇതുവരെയും വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് ഓട്ടോ തൊഴിലാളികളും, വ്യാപാരികളും, നാട്ടുകാരും പറഞ്ഞു. ജനങ്ങളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്താതെ നടത്തുന്ന ഇത്തരം നിർമ്മാണപ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികൾ എടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

Post a Comment

0 Comments