പീച്ചി.ഡാമിന്റെ നാല് ഷട്ടറുകളും അഞ്ച് സെന്റീമീറ്റർ വീതം ഉയർത്തി. ന്യൂന മർദ്ദത്തെ തുടർന്ന് ഇന്നലെ പെയ്ത കനത്ത മഴയിൽ റിസർവോയറിലേക്കുള്ള നീരൊഴുക്കു വർധിച്ചതിനെ തുടർന്നാണ് ഡാമിന്റെ നാല് ഷട്ടറുകളും അഞ്ച് സെന്റീമീറ്റർ വീതം ഉയർത്തിയത്. വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതോടെ ഡാമിലെ ജലനിരപ്പ് റൂൾകർവ് മറികടന്നിരുന്നു. 78.95 ആണ് പീച്ചി റിസർവോയറിലെ റൂൾ കർവ്. 79.02 ആണ് ഇപ്പോൾ റിസർവോയറിലെ ജലനിരപ്പ്. മഴ ശക്തമായാൽ ഷട്ടറുകൾ വീണ്ടും ഉയർത്തും. 10 സെന്റീമീറ്റർ വരെ ഷട്ടറുകൾ ഉയർത്തുന്നതിന് അനുമതി ലഭിച്ചിട്ടുണ്ടെന്ന് ഇറിഗേഷൻ വകുപ്പ് അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഇ.എസ് ഗീത പറഞ്ഞു.
0 Comments