കോൺഗ്രസ്സ് 137-ാം ജന്മദിനത്തിൽ 137 രൂപ ചലഞ്ച് സംഘടിപ്പിച്ച് പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി


മണ്ണുത്തി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 137-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി കെപിസിസി ആഹ്വാനം ചെയ്ത 137 രൂപ ചലഞ്ചിന്റെ പാണഞ്ചേരി ബ്ലോക്ക് തല പദ്ധതി ആരംഭിച്ചു. യുവ ചലച്ചിത്ര സംവിധായകൻ സിന്റോ സണ്ണിയിൽ നിന്നും തുക ഏറ്റു വാങ്ങി തൃശൂർ എംപി ടി എൻ പ്രതാപൻ പദ്ധതി ഉദ്ഘാടനം ചെയ്തു. സംഘടനാ സംവിധാനം ശക്തി പ്പെടുത്തുന്നതിനോടൊപ്പം സുതാര്യത ഉറപ്പുവരുത്താനാണ് യുപിഐ ഡിജിറ്റൽ പേയ്‌മെന്റ് വാലറ്റ് വഴി ഇത്തരം ഒരു ചലഞ്ച് കെപിസിസി സംഘടിപ്പിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എംപി ടിഎൻ പ്രതാപൻ പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെസി അഭിലാഷ് അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസ്, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമാരായ  എംയു മുത്തു, ബാബു തോമസ്, നടത്തറ ഗ്രാമപഞ്ചായത്ത് പ്രതിപക്ഷനേതാവ് ബിന്ദു കാട്ടുങ്ങൽ, യൂത്ത് കോൺഗ്രസ് അസംബ്ലി പ്രസിഡന്റ് ജിത്ത് ചാക്കോ, നേതാക്കളായ ജിതേഷ് ബൽറാം, ഷിബു പോൾ, സിവി ജോസ്, റോയ് തോമസ്, സിജി ചാക്കോ, രാജേഷ് കുളങ്ങര, മിനി വിനോദ്, സുശീല രാജൻ, ടിപി മാധവൻ, ശ്രീജു സിഎസ്, പ്രവീൺ രാജു തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments