കോൺഗ്രസ് പീച്ചി മണ്ഡലം കമ്മിറ്റയുടെ വിനോദസഞ്ചാര ദിനാഘോഷം; അതിഥികളായി റിച്ചിയും അനീറ്റയും


പീച്ചി. കോൺഗ്രസ്സ് പീച്ചി മണ്ഡലം കമ്മിറ്റി പീച്ചി ഡാമിൽ സംഘടിപ്പിച്ച ദേശീയ വിനോദസഞ്ചാര ദിനാഘോഷ ചടങ്ങിൽ അതിഥികളായി പോർച്ചുഗീസ് പൗരൻ റിച്ചിയും ഭാര്യ അനീറ്റയും എത്തിയത് കൗതുകകരമായി. ആതിഥേയത്വത്തിന്റെ മധുരം നൽകി ഇരുവരെയും പ്രവർത്തകർ സ്വീകരിച്ചു. പത്തു വർഷമായി കേരളത്തിലെത്തി കേരളത്തെ സ്വന്തം നാടുപോലെ  സ്‌നേഹിച്ച് തനി മലയാളിയായി ജീവിക്കുന്ന  പോർച്ചുഗീസ് പൗരനായ റിച്ചി വിവാഹം ചെയ്തിരിക്കുന്നത് ഇരിങ്ങാലക്കുട സ്വദേശിനിയായ അനീറ്റയെ ആണ്. കഴിഞ്ഞ ജനുവരി 15 ശനിയാഴ്ചയായിരുന്നു ഇവുടെ വിവാഹം. പീച്ചി ഡാം സന്ദർശിക്കാനെത്തിയതായിരുന്നു ഇരുവരും. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.സി അഭിലാഷ് ദേശീയ വിനോദ സഞ്ചാര ദിനാഘോഷം ഉദ്ഘാടനം ചെയ്തു. കൊവിഡ് കാലത്ത് ഏറ്റവുമധികം പ്രതിസന്ധി നേരിട്ട ടൂറിസം മേഖലയെ വീണ്ടെടുക്കുന്നതിന് സർക്കാർ ശക്തമായ ഇടപെടലുകൾ നടത്തണമെന്ന് കെ.സി അഭിലാഷ് ആവശ്യപ്പെട്ടു.  പീച്ചി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടും വാർഡ് മെമ്പറുമായ ബാബു തോമസ് അധ്യക്ഷത വഹിച്ചു. ഡാമിന്റെ വികസനത്തിനുവേണ്ടി കൂടുതൽ പദ്ധതികൾ കൊണ്ടുവരുവാൻ പരിശ്രമിക്കണമെന്ന്  മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. പീച്ചിയിൽ  എത്തിയ സഞ്ചാരികളുടെ നിർദേശങ്ങളും പരാതികളും സർക്കാരിന് സമർപ്പിക്കുമെന്നും ബാബു തോമസ് പറഞ്ഞു. മുൻ മണ്ഡലം പ്രസിഡണ്ട് ഷിബു പോൾ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പ്രവീൺ രാജു, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സജി താന്നിക്കൽ, പഞ്ചായത്ത് മെമ്പർ സി.എസ്  ശ്രീജു, മുൻ പഞ്ചായത്ത് മെമ്പർ ഇ.എം. മനോജ്, തങ്കായി കുര്യൻ, ടി.എൽ. വർഗീസ് എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments