കുതിരാൻ. ഒന്നാം തരുങ്കപാതയിലെ അപകടത്തെ തുടർന്ന് തുരങ്ക കവാടങ്ങളുടെ മുന്നിൽ ഹൈറ്റ് റെസ്ട്രിക്ഷൻ ബാരിയറുകൾ സ്ഥാപിക്കും. ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഉടൻ ഉണ്ടാകുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. തുരങ്കപാതകളിൽ കൂടി വാഹനങ്ങൾക്ക് കടന്നു പോകാവുന്ന പരമാവധി ഉയരം തുരങ്ക കവാടത്തിൽ രേഖപ്പെടുത്തേണ്ടതുണ്ട്. അതിനായി ഇത്തരം ബാരിയറുകൾ സ്ഥാപിച്ച് വേണ്ടത്ര മുന്നറിയിപ്പുകൾ നൽകേണ്ടതാണ്. ഹൈറ്റ് റെസ്ട്രിക്ഷൻ ബാരിയറുകൾ ഉണ്ടായിരുന്നെങ്കിൽ തുരങ്കത്തിനകത്തെ ഇത്തരം നാശനഷ്ടങ്ങൾ ഒഴിവാക്കാൻ സാധിക്കുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാട് കേരളം എന്നീ സംസ്ഥാനങ്ങളുടെ വ്യാപാര ഇടനാഴി കൂടിയായ കുതിരാൻ തുരങ്കത്തിലൂടെ നൂറുകണക്കിന് വാഹനങ്ങളാണ് ഓരോ ദിവസവും കടന്നു പോകുന്നത്. ഇതിൽ ഗ്യാസ്, ഓയിൽ ടാങ്കറുകൾ കൂടാതെ സ്‌ഫോടനാത്മക സാധ്യതയുള്ള മറ്റു വാഹനങ്ങളും കടന്നു പോകുന്നുണ്ട്. അതുകൊണ്ടുതന്നെ അതീവ സുരക്ഷാ സംവിധാനങ്ങൾ തുരങ്കത്തിൽ ഉണ്ടായേ മതിയാകൂ.
0 Comments