പീച്ചി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 137ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി കെപിസിസി ആഹ്വാനം ചെയ്ത 137 രൂപ ചലഞ്ചിന്റെ പീച്ചി മണ്ഡലം തല ഉദ്ഘാടനം നടത്തി. മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ ജോസ് ചുങ്കത്തിൽ നിന്നും മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ബാബു തോമസ് ആദ്യ തുക ഏറ്റുവാങ്ങി. ബൂത്തിലെ 52 പേരിൽ നിന്നു കെപിസിസിക്കു നൽകിയ ഫണ്ടിനുള്ള ഡിജിറ്റൽ റസീറ്റ് കൈമാറി. മുൻ മണ്ഡലം പ്രസിഡണ്ട് ഷിബു പോൾ, പഞ്ചായത്ത് മെമ്പർ ഷൈജു കുര്യൻ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സജി താണിക്കൽ, മണ്ഡലം വൈസ് പ്രസിഡന്റ് വിനോദ് തേനംപറമ്പിൽ, ബൂത്ത് പ്രസിഡന്റ് ജയപ്രകാശ്, ബേസിൽ തമ്പി എന്നിവർ പങ്കെടുത്തു.
0 Comments