പട്ടിക്കാട്. കോൺഗ്രസിന്റെ 137ാം ജന്മദിനാഘോഷത്തിൽ കെപിസിസി ആഹ്വാനം ചെയ്ത 137 രൂപ ചലഞ്ചിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം, നിയോജകമണ്ഡലം യൂണിറ്റ് തലങ്ങളിൽ യൂത്ത് കോൺഗ്രസ് ഭാരവാഹികളിൽ നിന്നുള്ള ഫണ്ട് ശേഖരണം നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പ്രവീൺ രാജു, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്മാരായ ഷൈജു കുരിയൻ, ജിസൻ സണ്ണി, മണ്ഡലം ഭാരവാഹികളായ സജാദ്, ജിഫിൻ, ശ്രീജു സിഎസ്, ജിതിൻ മൈക്കിൾ, സിബിൻ, സജിത്ത്, യൂണിറ്റ് ഭാരവാഹികളായ ലിജോ, സുധീഷ്, ഷനൂബ്, സുകേഷ്, നിബിൻ തുടങ്ങിയവർ പങ്കെടുത്തു.
0 Comments