പട്ടിക്കാട്. സിപിഐ മുടിക്കോട് ബ്രാഞ്ചിന്റെ കൊടിക്കാൽ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതായി പരാതി. ചാത്തംകുളം സെന്ററിൽ ആണ് കൊടിക്കാൽ സ്ഥാപിച്ചിരുന്നത്. ഇതിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് പരാതി നൽകിയതായി ബ്രാഞ്ച് സെക്രട്ടറി കെ.വി മണി അറിയിച്ചു. സിപിഐ മണ്ഡലം കമ്മിറ്റി മെമ്പർ വി.എ മൊയ്ദീൻ, എഐടിയുസി നേതാവ് എഎ മുഹമ്മദാലി തുടങ്ങിയവർ പ്രതിഷേധം രേഖപ്പെടുത്തി.
0 Comments