പട്ടിക്കാട്. പാണഞ്ചേരി ഗ്രാമഞ്ചായത്തിൽ വിവിധ മേഖലകളെ പ്രതിനിധീകരിച്ചുകൊണ്ടുള്ള പതിനഞ്ച് വർക്കിംഗ് ഗ്രൂപ്പുകളുടെ ഈ വർത്തെ ആദ്യ യോഗം പ്രസിഡണ്ട് പി.പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഈ വർഷം പതിനഞ്ചാം കേന്ദ്ര ധനകാര്യ കമ്മീഷന്റെ വിഹിതമായി പാണഞ്ചേരി പഞ്ചായത്തിന് ലഭിച്ചിരിക്കുന്നത് 2 കോടി 88 ലക്ഷം രൂപയാണ്. ഇതനുസരിച്ച് ഓരോ മേഖലകളിലെയും വർക്കിംഗ് ഗ്രൂപ്പുകൾ ചേർന്ന് പദ്ധതി നിർദ്ദേശങ്ങൾ തയ്യാറാക്കണം. അത് ഗ്രാമ സഭകളിൽ ചർച്ച ചെയ്ത് അംഗീകാരം നൽകി ബന്ധപ്പെട്ട നടപടികളൊക്കെ പൂർത്തിയാക്കി ജനുവരി 28നകം കേന്ദ്ര
ഗവൺമെന്റിന്റെ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണമെന്നാണ് നിർദ്ദേശം. സാധാണ നിലയിൽ കേന്ദ്ര വിഹിതത്തിന് പുറമെ സംസ്ഥാന വിഹിതവും തനതു ഫണ്ടും ഉൾപ്പെടുത്തിയാണ് മേൽപറഞ്ഞ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി വികസന രേഖ തയ്യാറാക്കുക. എന്നാൽ അതിനുള്ള സാവകാശം ഇപ്പോൾ ലഭിക്കില്ല. സംസ്ഥാന സർക്കാരിന്റെ 40 ശതമാനം പദ്ധതി വിഹിതമായി എത്ര തുക ലഭിക്കുമെന്ന് ഫെബ്രുവരിയിൽ സംസ്ഥാന ബജറ്റിലേ അറിയാൻ കഴിയൂ. അതുകൊണ്ട് ഇപ്പോൾ കേന്ദ്ര വിഹിതം വിനിയോഗിക്കാനായി നടത്തിയ പദ്ധതി രൂപീകരണ പ്രവർത്തനങ്ങളെല്ലാം ഫെബ്രുവരിക്ക് ശേഷവും ആവർത്തിക്കേണ്ടിവരുമെന്ന് പ്രസിഡണ്ട് പറഞ്ഞു. പഞ്ചായത്ത് വൈസ്പ്രസിഡണ്ട് സാവിത്രി സദാനന്ദൻ, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ കെ.വി അനിത, ഇ.ടി ജലജൻ, സുബൈദ അബൂബക്കർ, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബാബു തോമസ്, പഞ്ചായത്ത് സെക്രട്ടറി പി.ആർ ജോൺ എന്നിവർ യോഗത്തിൽ സംസാരിച്ചു. വാർഡ് മെമ്പർമാർ വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വിവിധ വർക്കിംഗ് ഗ്രൂപ്പുകൾ വെവ്വേറെ യോഗം ചേർന്ന് ചർച്ചകൾ നടത്തി.
0 Comments