പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ടു. സർവ്വീസ് റോഡ് റീടാറിങ് ആരംഭിച്ചു.


പട്ടിക്കാട്. പീച്ചിറോഡ് ജങ്ഷനിലെ വടക്ക് ഭാഗത്തെ സർവ്വീസ് റോഡിന്റെ റീടാറിങ് പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രന്റെ ഇടപെടലിനെ തുടർന്ന് ആരംഭിച്ചു. മാസങ്ങളായി ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയിലായിരുന്നു പ്രദേശത്തെ സർവ്വീസ് റോഡ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ ഉണ്ടാകുന്ന പൊടിശല്യം മൂലം വ്യാപാരികളും സമീപവാസികളും വളരെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. കുതിരാനിലെ രണ്ടാം തുരങ്കത്തിലേക്കുള്ള റോഡിന്റെ നിർമ്മാണത്തിന്റെ ഭാഗമായി നാളെ പരീക്ഷണ സ്‌ഫോടനം നടക്കുന്നുണ്ട്. ഇതോടെ പീച്ചിറോഡ് ജങ്ഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ഗതാഗതക്കുരുക്ക്
 

രൂക്ഷമാകാനും സാധ്യതയുണ്ട്. ഇതുമായി ബന്ധപ്പെട്ട് തീരുമാനങ്ങൾ എടുക്കുന്നതിനായി ദേശീയപാത അതോറിറ്റി, നിർമ്മാണ കമ്പനി അധികൃതർ, വിവിധ സേനാവിഭാഗങ്ങൾ, പഞ്ചായത്ത് അധികൃതർ എന്നിവരുമായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ അടിയന്തര യോഗം വിളിച്ചു ചേർത്തിരുന്നു. ഈ യോഗത്തിലാണ് പ്രസിഡന്റ് ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയത്. ഇതേതുടർന്നാണ് ഇന്ന് തന്നെ റീടാറിങ് ആരംഭിച്ചതെന്ന് പ്രസിഡന്റ് പറഞ്ഞു.



Post a Comment

0 Comments