താണിപ്പാടത്ത് ബൈക്ക് അപകടം. രണ്ട് പേർക്ക് പരിക്ക്


പട്ടിക്കാട്. താണിപ്പാടം സെന്ററിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. വൈകീട്ട് ആറരയോടെ ആണ് അപകടം സംഭവിച്ചത്. ദേശീയപാത കുറുകെ കടക്കുകയായിരുന്ന കാൽനട യാത്രക്കാരനെ പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തൽ പരിക്കേറ്റ ആലത്തൂർ തോണിപ്പാടം സ്വദേശി അഖിൽ (24), താണിപ്പാടം സ്വദേശി കരയാമ്പറമ്പിൽ സത്യൻ (50) എന്നിവരെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാൽനടക്കാരന്റെ പരിക്ക് സാരമുള്ളതല്ല. പരിക്കേറ്റവരെ പട്ടിക്കാട് നിന്നെത്തിയ 108 ആംബുലൻസിൽ ആണ് കൊണ്ടുപോയത്. ദേശീയപാതയിലെ വെളിച്ചക്കുറവും വാഹനങ്ങൾ വരുന്നതിന്റെ വേഗത മനസിലാക്കാതെ റോഡ് കുറുകെ കടക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നതായി നാട്ടുകാർ പറഞ്ഞു.



Post a Comment

0 Comments