കോവിഡ് വ്യാപനം: പട്ടിക്കാട്, വാണിയമ്പാറ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഒ.പി ഉച്ചക്ക് 2 വരെ മാത്രം


പട്ടിക്കാട്. ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുർന്ന് പട്ടിക്കാട്, വാണിയമ്പാറ എന്നീ കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ സായാഹ്ന ഒ.പി നിർത്തലാക്കി. ഇനിമുതൽ പട്ടിക്കാട്, വാണിയമ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉച്ചക്ക് 2 വരെയും, വെള്ളാനിക്കര സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ വൈകീട്ട് 4 വരെയും ആണ് ഒ.പി പ്രവർത്തിക്കുക എന്ന് വെള്ളാനിക്കര സാമൂഹ്യാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. കെ.എസ് ജയന്തി അറിയിച്ചു. ആരോഗ്യപ്രവർത്തകർക്കിടയിൽ കോവിഡ് വ്യാപനം വർധിച്ചതോടെ സായാഹ്ന ഒ.പികൾ നിർത്തലാക്കാൻ സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. ഇതേ തുടർന്നാണ് പാണഞ്ചേരി പഞ്ചായത്തിലെ രണ്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളിലെയും സായാഹ്ന ഒ.പി നിർത്തലാക്കിയത്. പനിയോ മറ്റ് കോവിഡ് ലക്ഷണങ്ങളോ ഉള്ളവർ നിർബന്ധമായും വീട്ടിൽ തന്നെ ഹോം ക്വറന്റൈനിലോ, സെൽഫ് ക്വറന്റൈനിലോ കഴിയേണ്ടതാണെന്നും ഡോക്ടർ അറിയിച്ചു.


Post a Comment

0 Comments