പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിൽ അർഹായ 450 വയോജനങ്ങൾക്ക് ഈവർഷം കട്ടിലുകൾ വിതരണം ചെയ്യുന്നു. മുൻ വർഷങ്ങളിലേതുപോലെ 60 വയസിന് മുകളിലുള്ള അർഹരായ വയോജനങ്ങൾക്കാണ് ഈ വർഷവും കട്ടിലുകൾ വിതരണം ചെയ്യുന്നതെന്ന് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ പറഞ്ഞു. പഞ്ചായത്ത് ഓഫീസിൽ വെച്ച് നടന്ന കട്ടിൽ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എട്ട് വാർഡിലെ ആളുകൾക്കാണ് ഇന്ന് കട്ടിൽ നൽകിയിട്ടുള്ളത്. മറ്റു വാർഡിലെ അംഗങ്ങൾക്ക് വരും ദിവസങ്ങളിൽ പഞ്ചായത്തിൽ നിന്നും നേരിട്ട് കട്ടിലുകൾ വാങ്ങാവുന്നതാണെന്നും പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ, പ്രതിപക്ഷ നേതാവ് ബാബു തോമസ്, മെമ്പർമാരായ ആനി ജോയ്, ആരിഫ റാഫി, ബാബു തോമസ്, ജയകുമാർ ആദംകാവിൽ തുടങ്ങിയവർ പങ്കെടുത്തു.
0 Comments