പട്ടിക്കാട്. മലയോര ഹൈവേ റൂട്ട് മാറ്റത്തെ സംബന്ധിച്ച് കെപിസിസി സെക്രട്ടറി അഡ്വ ഷാജി കോടങ്കണ്ടത്തും മുൻ പഞ്ചായത്ത് മെമ്പർ കെ.പി എൽദോസും ചേർന്ന് സമർപ്പിച്ച അപ്പീലിന്മേൽ ജനുവരി 6ന് വ്യാഴാഴ്ച സുപ്രീം കോടതി വാദം കേൾക്കും. മലയോര മേഖലകളുടെ വികസനവും ഗതാഗത സൗകര്യവും ലക്ഷ്യമാക്കി വിഭാവനം ചെയ്തിട്ടുള്ള മലയോര ഹൈവേയുടെ റൂട്ട് പുനർ നിർണ്ണയിക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീൽ നൽകിയിരിക്കുന്നത്. വഴുക്കുംപാറയിൽ നിന്ന് മേലേച്ചിറ, കന്നാലിച്ചാൽ, തെക്കുംപാടം, മഞ്ഞക്കുന്ന്, പൂളേേച്ചാട്, പട്ടിലുംകുഴി, പീച്ചി, വിലങ്ങന്നൂർ എന്നീ മേഖലകളിലൂടെ മലയോര ഹൈവോയുടെ റൂട്ട് നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ഷാജി കോടങ്കണ്ടത്തും
കെ.പി എൽദോസും വാർഡ് മെമ്പറായിരുന്ന സാലി തങ്കച്ചനും ചേർന്ന് ഹൈക്കോടതിയൽ നൽകിയ ഹർജിയിൽ കോടതി സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. എന്നാൽ റൂട്ട് മാറ്റം 50 കോടിയുടെ അധിക ചെലവിന് ഇട വരുത്തുമെന്നും കാലതാമസമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി സർക്കാർ നിഷേധാത്മക നിലപാട് സ്വീകരിക്കുകയായിരുന്നു. സർക്കാർ നയത്തിന്റെ അടിസ്ഥാനത്തിൽ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. സുപ്രീംകോടതിയിൽ ജസ്റ്റിസ് അബ്ദുൾ നാസർ, ജസ്റ്റിസ് കൃഷ്ണമുരാരി എന്നിവരുടെ ബെഞ്ചാണ് വാദം കേൾക്കുന്നത്. സുപ്രീകോടതിയിൽ നിന്നും അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
0 Comments