പട്ടിക്കാട് സ്‌കൂളിലെ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധത്തിൽ പരിശീലനം നൽകി


പട്ടിക്കാട്.
സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി പട്ടിക്കാട് ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധത്തിൽ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. ഒല്ലൂക്കര ബി.ആർ.സിയുടെ നേതൃത്വത്തിൽ നടത്തിയ പരിശീലന ക്ലാസ് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൂടുതലായി നേരിടേണ്ടിവരുന്ന ഒരു കാലഘട്ടമാണിതെന്നും ഇത്തരം ക്ലാസുകളിൽ പങ്കെടുക്കുന്നതിലൂടെ നമ്മുടെ പെൺകുട്ടികളുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തമാണെന്ന് മനസ്സിലാക്കണമെന്നും  പ്രസിഡണ്ട് പറഞ്ഞു. എസ് പി സി  യിൽ നിന്നും അല്ലാതെയും തിരഞ്ഞടുക്കപ്പെട്ട  വിദ്യാർഥിനികൾക്കാണ് ജൂഡോയിൽ പരിശീലനം നൽകിയത്. പിടിഎ പ്രസിഡണ്ട് പി.വി സുദേവൻ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ എം.കെ സോമൻ, ഒല്ലൂക്കര ബി.ആർ സിയിലെ സുനിൽ ജോൺ മാത്യു പദ്ധതി വിശദീകരണം നടത്തി. വാർഡ് മെമ്പർ ആനി ജോയ്, പ്രിൻസിപ്പൽ സിന്ധു തുടങ്ങിയവർ പ്രസംഗിച്ചു.



Post a Comment

0 Comments