പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃയോഗം സംഘടിപ്പിച്ചു


മണ്ണുത്തി. പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃയോഗവും പുതുവർഷ പിറവി ആഘോഷവും മണ്ണുത്തി കെ കരുണാകരൻ സപ്തതി മന്ദിരത്തിൽ സംഘടിപ്പിച്ചു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളിയും മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസും ചേർന്ന്‌
കേക്ക് മുറിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. 2022 കോൺഗ്രസിന് തിരിച്ചുവരവിന്റേതാണ് എന്ന്  ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.  കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ സി അഭിലാഷ് അധ്യക്ഷനായിരുന്നു. ദുരന്തങ്ങളും വേദനകളും നിറഞ്ഞ ഒരു വർഷമാണ് നമ്മിൽ നിന്നും അകന്നതെങ്കിലും പുത്തൽ പ്രതീക്ഷകളും സ്വപ്‌നങ്ങളും നിറഞ്ഞ സന്തോഷത്തിന്റെയും
 

സമാധാനത്തിന്റയും പുതുവർഷമാകട്ടെ 2022 എന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിക്കുവേണ്ടി അഭിലാഷ് ആശംസിച്ചു. കോൺഗ്രസ് നേതാക്കളായ കെ എൻ വിജയകുമാർ, ബിന്ദു കാട്ടുങ്ങൽ, ടി എസ് മനോജ് കുമ്മാർ, ബെന്നി തുളിക്കുളം, വി ബി ചന്ദ്രൻ, ഇ പി സുധാകരൻ, എ സി മത്തായി, ഷാജു പാറയിൽ, റീന ജോൺ തുടങ്ങിയവർ സംസാരിച്ചു.



Post a Comment

0 Comments