കുതിരാൻ. രണ്ടാം തുരങ്കത്തിനുള്ളിലെ പണികൾ അവസാന ഘട്ടത്തിലാണ്. ലൈറ്റുകളും എക്‌സ്‌ഹോസ്റ്റ് ഫാനുകളും അഗ്‌നി സുരക്ഷാ ഉപകരണങ്ങളും സ്ഥാപിക്കുന്ന പണികൾ പൂർത്തിയായിട്ടുണ്ട്. ഫയർ ആന്റ് സേഫ്‌ററി ടെസ്റ്റ് ഉടൻ നടത്തും. സെൻസറുകളും മറ്റ് ഇലക്ട്രിക്കൽ ഉപകരണങ്ങളും സ്ഥാപിക്കുന്ന പണികൾ രണ്ട് ദിവസത്തിനകം പൂർത്തിയാകുമെന്ന് നിർമ്മാണ കമ്പനി പിആർഒ അജിത്ത് പ്രസാദ് പറഞ്ഞു. റോഡിന്റെ സെന്റർ ലൈൻ മാർക്ക് ചെയ്യുന്ന പണികൾ ഉടൻ ആരംഭിക്കും. തുരങ്കത്തിനുള്ളിൽ
നിന്നും കിഴക്കു ഭാഗത്തെ പാലത്തിലേക്കുള്ള ടാറിങ് വരും ദിവസങ്ങളിൽ പൂർത്തിയാകും. രണ്ടാം തുരങ്കത്തിന്റെ പണികൾ പൂർത്തികുന്നതോടെ അടിയന്തര സാഹചര്യങ്ങളിൽ ഇതിലൂടെ വാഹനങ്ങൾ കടത്തിവിടാൻ സാധിക്കുമെന്നും, ഇതോടെ ഒന്നാം തുരങ്കത്തിനുള്ളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സാധിക്കുമെന്നും അജിത്ത് പറഞ്ഞു.
0 Comments