വഴുക്കുംപാറ. കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന അമേച്ചർ മീറ്റിൽ സീനിയർ വിഭാഗം ഹർഡിൽസിൽ വെങ്കലം കരസ്ഥമാക്കിയ വഴക്കുംപാറ മുത്തലത്ത് വീട്ടിൽ അക്‌സ ബിനോയിയെ കോൺഗ്രസ് പ്രവർത്തകർ ആദരിച്ചു. മണ്ഡലം പ്രസിഡന്റ് കെ.പി. ചാക്കോച്ചൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തൃശൂർ കാൽഡിയൻ സിറിയൻ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയായ അക്‌സ തൃശൂർ തോപ്പ് എ.എഫ്.സി ക്ലബ്ബിന് വേണ്ടിയാണ് മത്സരിച്ചത്. അമ്മ: മിനി. സഹോദരി: കെസിയ. അക്‌സയുടെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.ബി. ലിബീഷ്, മണ്ഡലം സെക്രട്ടറി പി.യു. ബേബി, എക്‌സിക്യൂട്ടീവ് അംഗം കെ.എം പൗലോസ്, ബൂത്ത് പ്രസിഡന്റുമാരായ പൈലി പാറപ്പുറത്ത്, ജൂബിൾ, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഷാജൻ, ബാബു ഇടശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.
0 Comments