മയക്കുമരുന്നുമായി തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർ പിടിയിൽ


തൃശൂർ. നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി തൃശൂർ മെഡിക്കൽ കോളേജിലെ ഹൗസ് സർജൻ പോലീസ് പിടിയിലായി. കോഴിക്കോട് സ്വദേശിയായ അക്വിൽ മുഹമ്മദ് ഹുസൈനാണ് പോലീസിന്റെ പിടിയിലായത്. രണ്ടര ഗ്രാം എംഡിഎംഎയും ഒരു സ്റ്റാംപും ഇയാളിൽ നിന്നും പിടിച്ചെടുത്തു. വെളുപ്പിന് പെരിങ്ങണ്ടൂർ റോഡിലെ സ്വകാര്യ ഹോസ്റ്റലിൽ നിന്നാണ് യുവാവിനെ പോലീസ് പിടികൂടിയത്. സുഹൃത്തുക്കളായ ചില ഡോക്ടർമാരും ഇയാളിൽ നിന്നും ലഹരി വാങ്ങി ഉപയോഗിക്കുന്നതായി വിവിരം ലഭിച്ചിട്ടുള്ളതായി പോലീസ് പറഞ്ഞു.



Post a Comment

0 Comments