വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിക്ക് കോവിഡ്. മുഖ്യമന്ത്രിയുടെ ഓഫീസ് ഭാഗികമായി അടച്ചു.


തിരുവനന്തപുരം. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെയാണ് രോഗം സ്ഥിരീകരിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പ്രാഥമിക വിവരം. സെക്രട്ടറിയേറ്റിൽ ക്ലസ്റ്ററുകൽ രൂപപ്പെട്ടിട്ടുണ്ട്. വനം, ദേവസ്വം മന്ത്രിമാരുടെ ഓഫീസിലും നിരവധിപ്പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് ഭാഗികമായി അടച്ചു. കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ 610 പോലീസുകാർക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഇത് സേനയിലും ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് മാത്രം എട്ട് സി.ഐമാർക്ക് അടക്കം 95 പേർക്ക് രോഗം സ്ഥിരീകരിച്ചു.


Post a Comment

0 Comments